top of page

പ്രോബ്ലം ബിഹേവിയർ എന്തൊക്കെയാണ്? ഇവ എങ്ങനെ നിയന്ത്രിക്കാം?

Writer: Ashitha AravindhAshitha Aravindh

നിങ്ങളുടെ കുട്ടി നേരിടുന്ന പ്രശ്‌നമായതോ വെല്ലുവിളി നിറഞ്ഞതോ ആയ സ്വഭാവങ്ങൾ പ്രോബ്ലം ബിഹേവിയർ അല്ല എന്ന് ഞാൻ പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കുമോ ? ഈ പറയുന്ന മൂന്നു ചോദ്യങ്ങളിൽ ഏതെങ്കിലുമൊരു ചോദ്യത്തിന്റെ ഉത്തരം അതെ എന്നാണെങ്കിൽ മാത്രമേ അതൊരു പ്രോബ്ലം ബിഹേവിയർ ആയി കണക്കാക്കാൻ സാധിക്കൂ .ഇനി അഥവാ ഇതൊരു പ്രോബിഎം ബിഹേവിയർ ആണെങ്കിൽ, അത് നമുക്ക് നിർത്താനാകുമോ?


ആ മൂന്ന് ചോദ്യങ്ങൾ ഇവയാണ്

1) ഈ സ്വഭാവം അവനവനോ മറ്റുള്ളവർക്കോ ശാരീരികമായി ഉപദ്രവം ചെയ്യുന്നുണ്ടോ?

2) അത് അവന്റെയോ അവളുടെയോ മറ്റുള്ളവരുടെയോ സ്വാഭാവിക ജീവിതത്തിനോ? അടിസ്ഥാനമായ പഠനത്തെയോ ബാധിക്കുന്നുണ്ടോ?

3) ഈ ബിഹേവിയർ ഒരു പ്രശ്നമായ സ്വഭാവത്തിലുപരി മറ്റൊരു കഴിവിന്റെ അഭാവമാണോ സൂചിപ്പിക്കുന്നത്?

പ്രോബ്ലം ബിഹേവിയർകൾ കുറഞ്ഞത് നാല് കാരണങ്ങളാൽ ഉണ്ടാകാം. (1 )അറ്റെൻഷൻ സീക്കിങ് അഥവാ ശ്രദ്ധ പിടിച്ചുപറ്റാൻ, (2) കളിപ്പാട്ടങ്ങളോ ഭക്ഷണമോ മറ്റു ഇഷ്ടപെട്ട കാര്യങ്ങൾ കൈല്ക്കലാക്കാൻ, (3)എന്തെങ്കിലും ടാസ്‌ക് അല്ലെങ്കിൽ പഠനത്തിൽ നിന്ന് രക്ഷപെടാൻ അല്ലെങ്കിൽ സെന്സറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊണ്ട് . ഈ കാരണങ്ങൾ കുട്ടികളുടെ പല ആവശ്യങ്ങളെ ആണ് സൂചിപ്പിക്കുന്നത്. ഈ ആവശ്യങ്ങൾ നിർത്താൻ കഴിയുമോ? യഥാർത്ഥത്തിൽ ഈ ആവശ്യങ്ങൾ നിറവേറ്റുകയോ ഉചിതമായ രീതിയിൽ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതുവരെ, അവ ഒരിക്കലും നിർത്താൻ സാധിക്കില്ല.

മാനസിക വൈകല്യമുള്ള ഒരു വ്യക്തി "സാധാരണ" എന്ന് കരുതപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് വളരെ വ്യത്യസ്തമായി പെരുമാറിയേക്കാം. അത് പ്രോബ്ലം ബിഹേവിയരന്റെ തീരുമാനിക്കാനുള്ള ഒരു അളവുകോൽ ആണോ ? "സാധാരണ" എന്നതിൽ നിന്നുള്ള വ്യതിചലനത്തിന്റെ അളവ് അവർ എത്രത്തോളം വൈകല്യമുള്ളവരാണെന്ന് നിർവചിക്കുന്നതിനുള്ള ഒരു അളവുകോലായിരിക്കാം. എന്നാൽ പ്രോബ്ലെം ബിഹേവിയരന്റെ അളവ് തീരുമാനിക്കുന്നതിനുള്ള ഒരു അളവുകോൽ ആയിരിക്കണമെന്നില്ല. മാനസിക വൈകല്യമുള്ള വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ "സാധാരണ വ്യക്തി" എന്ന് സൂചിപ്പിക്കാനുള്ള ശരിയായ പദാമാണ് ന്യൂറോടിപ്പിക്കൽ. ന്യൂറോടിപിക്കലുകളിൽ നിന്നുള്ള വ്യത്യാസങ്ങൾ എല്ലായ്പ്പോഴും ഒരു പ്രശ്ന സ്വഭാവമല്ല. ഒരു വ്യക്തി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പെരുമാറുന്നത് ഒരു പ്രശ്നമല്ല. അപ്പോൾ എന്താണ് പ്രോബ്ലം ബിഹേവിയർ?അതിനെ നിർവചിക്കുന്ന ആ മൂന്ന് ചോദ്യങ്ങളിലേക്ക് തിരിച്ചുവരാം.


പലപ്പോഴും ഈ വ്യക്തികൾ അവരെ സ്വയം ഉപദ്രവിക്കുന്ന സ്വഭാവങ്ങൾ കാണിച്ചേക്കാം. സ്വന്തം തലയിൽ അടിക്കുക, സ്വന്തം കൈകൾ കടിക്കുക, തറയിൽ ഉരുളുക, പല്ല് അതിശക്തമായി കടിക്കുക ഏന്നിങ്ങനെ. കെട്ടിടങ്ങൾ, റോഡുകൾ എന്നിവയിലേക്ക് ഓടിക്കയറുക, ഉയരത്തിൽ നിന്നും അപകടം ഉണ്ടാകാവുന്ന രീതിയിൽ ചാടുക, കണ്ണിനോട് ചേർന്ന് നിൽക്കുന്ന ലൈറ്റുകൾ പിടിക്കുക , സ്വന്തം കണ്ണുകൾ തോണ്ടുക എന്നിങ്ങനെ തുടങ്ങിയ സുരക്ഷാ ബോധമില്ലായ്മയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. അടുത്തത് മറ്റുള്ളവരുടെ മുടി വലിക്കുക, അടിക്കുക, ചവിട്ടുക, നുള്ളുക, എന്നിങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്ന സ്വഭാവങ്ങൾ ആണ് വളരെ ഉച്ചത്തിൽ നിലവിളിക്കുക, മറ്റുള്ളവരുടെ സുരക്ഷയെ ശ്രദ്ധിക്കാതെ സാധനങ്ങൾ വലിച്ചെറിയുക എന്നിങ്ങനെയുള്ള ബിഹേവിയറുകൾ മറ്റുള്ളവരുടെ മേലുള്ള ആക്രമണം എന്ന് ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം .ഇത്തരം വിഭാഗത്തിൽ പെട്ട ഏതു സ്വഭാവവും ഒരു പ്രോബ്ലെം ബിഹേവിയർ ആണ്.

അവന്റെ അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വാഭാവിക ജീവിതത്തിനും അടിസ്ഥാന ജീവിതത്തിനും ഇത് തടസ്സമാകുന്നുണ്ടോ ? ഇത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഒരു കുട്ടി ഒരു ക്ലാസ് മുറിയിൽ ദിവസം മുഴുവൻ ഓടിക്കൊണ്ടിരിക്കുന്നുവെങ്കിൽ, സമപ്രായക്കാരുമായോ അധ്യാപകരുമായോ ഐ കോൺടാക്ട് പോലും കൊടുക്കുന്നില്ല്ങ്കിൽ , മറ്റുള്ളവരെയോ തന്നെയോ ഉപദ്രവിക്കാത്തതിനാൽ ഇതൊരു പ്രശാനമായ സ്വഭാവമാണോ? അതെ , കാരണം അത് അവന്റെ പഠന സമയത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്നു. ക്ലാസിൽ തുടർച്ചയായി ഓടുന്നത് അതെ ക്ലാസ്റൂമിലുള്ള മറ്റ് വ്യക്തികളെ വ്യതിചലിപ്പിക്കുന്നതാകാം. അതുകൊണ്ടാണ് ഇത് ഒരു പ്രശ്ന സ്വഭാവമായി കണക്കാക്കുന്നത്. അപ്പോൾ അവൻ ഓട്ടം നിർത്തി എല്ലായ്‌പ്പോഴും ഐ കോൺടാക്ട് നിലനിർത്താൻ സമ്മർദ്ദം ചെലുത്തുന്നതാണോ ചെയ്യേണ്ടത് ? അല്ല. അവനെ കുറച്ച് ഓടാൻ നാം പരിഗണിക്കണം, പിന്നെ കുറച്ച് പഠിക്കുക, തുടർന്ന് ഐ കോണ്ടാക്ടിനും ഏകാഗ്രതയ്ക്കും വേണ്ടി കുറച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുക , തുടർന്ന് അയാൾക്ക് സുഖപ്രദമായ രീതിയിൽ വിശ്രമിക്കുക. ഭിന്ന ശേഷിക്കാരായ വ്യക്തി എന്നല്ല ഈ ലോകത്തിലെ ആരെങ്കിലായാലും പഠനം ഒരിക്കലും നിർബന്ധമാകരുത്.. . പഠന പ്രവർത്തനങ്ങൾ നിർബന്ധിക്കുന്നതിനേക്കാൾ ആസാദ്യകരവും സന്തുഷ്ടകരവും ആയിരിക്കണം. ഈ ചോദ്യത്തിന് ശെരി തെറ്റ് എന്ന് മുറിച്ചു പറയാൻ സാധിക്കില്ല, പ്രായം, പഠനത്തിന്റെ അളവ്, ശ്രദ്ധ തിരിക്കുന്ന സ്വഭാവത്തിന്റെ അളവ്, അത് വ്യക്തിയെ എങ്ങനെ ബാധിക്കുന്നു, ഈ ഘടകങ്ങളെല്ലാം ഇവിടെ പരിഗണിക്കേണ്ടതുണ്ട്.


ഈ സ്വഭാവങ്ങൾ വൈദഗ്ധ്യമില്ലായ്മയെ സൂചിപ്പിക്കുന്നുണ്ടോ?

ഇനി അവസാനത്തെ ചോദ്യത്തിലേക്ക്,ഭിന്നശേഷിക്കാരായ ആളുകൾ ദുഷ്ടന്മാരോ വികൃതികളോ അച്ചടക്കമില്ലാത്തവരോ അല്ല. എന്തെങ്കിലുമൊക്കെ എങ്ങനെ നേടണമെന്നോ ചെയ്യാമെന്നോ സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനോ അല്ലെങ്കിൽ അവർക്കാവശ്യമുള്ളതിനുവേണ്ടി ആശയവിനിമയം നടത്തുന്നതിനോ അവർക്കറിയില്ല. നിങ്ങൾക്ക് ഹിന്ദിയിൽ സംസാരിക്കാൻ മാത്രമേ അറിയൂ എന്ന് സങ്കൽപ്പിക്കുക, നിങ്ങളെ രണ്ട് ദിവസത്തേക്ക് ചൈനയിൽ പാർപ്പിച്ചിരിക്കുന്നു എന്നിരിക്കട്ടെ ,അവർ നിങ്ങളുടെ ആംഗ്യഭാഷകൾ പോലും മനസ്സിലാകുന്നില്ല എന്നിരിക്കട്ടെ. നിങ്ങൾ എങ്ങനെ അതിജീവിക്കും? വെള്ളം വേണമെങ്കിൽ, മണിക്കൂറുകളോളം അത് കിട്ടിയില്ലെങ്കിൽ നിങ്ങൾ അലറിവിളിക്കില്ലേ? നിങ്ങൾ തറയിൽ ഉരുളില്ലേ , ഒരു ഘട്ടത്തിൽ നിങ്ങൾ നിങ്ങളുടെ തല സ്വയം അടിച്ചേക്കാം, മുടി വലിച്ചു പറയിക്കാൻ നോക്കിയെന്നിരിക്കാം , വിശപ്പുകൊണ്ടും ദാഹം കൊണ്ടും , മറ്റുള്ളവർ എന്നെ മനസിലാക്കുന്നില്ല എന്ന ഫ്രുസ്ട്രേഷൻ കാരണം. അല്ലെ ? , ഭിന്ന ശേഷിക്കാരനായ ഓരോ വ്യക്തിയും ബുദ്ധിമുട്ടുന്നത് അങ്ങിനെയാണ്. സാമൂഹിക മാനദണ്ഡങ്ങൾ എങ്ങനെ പാലിക്കണം, എങ്ങനെ കാര്യങ്ങൾ ആക്സസ് ചെയ്യണം അല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുക എങ്ങനെയെന്ന് അവർക്ക് അറിയില്ല.


ABA തെറാപ്പി ഉപയോഗിച്ച് നമുക്ക് എല്ലാ പ്രോബ്ലം ബിഹേവിയർകളും നിർത്താനാകുമോ? പ്രോബ്ലം ബിഹേവിയർ സ്വയം അല്ലെങ്കിൽ മറ്റുള്ളവർക്ക് ദോഷകരമാണ്, പക്ഷേ അവ തെറ്റായ ഉദ്ദേശ്യങ്ങളിൽ നിന്നല്ല ഉണ്ടാകുന്നത്. പലപ്പോഴും ഓട്ടിസമോ മറ്റ് ടെവേലോപ്മെന്റൽ ഡിലെ ഉള്ള ഒരു വ്യക്തി ലോകത്തോട് ആശയവിനിമയം നടത്തുന്ന രീതിയാണ് ബിഹേവിയറുകൾ .ബിഹേവിയർ അനാലിസിസ് ഉപയോഗിച്ച്, പ്രോബ്ലം ബിഹേവിയറുകളുടെ പിന്നിലെ കാരണം കണ്ടെത്തുന്നു. ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഒരു സ്വഭാവം കുറയ്ക്കുന്നതിനുള്ള പദ്ധതി വികസിപ്പിക്കുന്നു . ഇവ പൊതുവായ പ്ലാനുകളല്ല, കാരണം ഭിന്ന ശേഷിക്കാരനായ ഓരോ വ്യക്തിയും മറ്റു ഭിന്ന ശേഷിക്കാരനായ വ്യക്തിയിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. അതിനനുസരിച്ചു ഓരോരുത്തർക്കും പ്രത്യേകമായ ഇന്റെർവെൻഷൻ പ്ലാനുകൾ ആവശ്യമാണ്.


അടിസ്ഥാനപരമായി പ്രധാനമായും 3 വഴികളാണ് പ്രോബ്ലം ബിഹേവിയർ കുറയ്ക്കാനായി ഉള്ളത്.ഒന്ന്, പ്രോബ്ലം ബിഹേവിയർ ഉണ്ടാകുന്നത് എങ്ങനെ ഒഴിവാക്കാം, രണ്ട്, പ്രോബ്ലം ബിഹേവിയർ എങ്ങനെ ഉചിതമായ പെരുമാറ്റമാക്കി മാറ്റാം, മൂന്ന്, പ്രോബ്ലം ബിഹേവിയർകളോട് എങ്ങനെ പ്രതികരിക്കാം, അതിലൂടെ അവ എങ്ങനെ ഭാവിയിൽ കുറച്ചുകൊണ്ടുവരാം?


നമുക്ക് ഒരു ഉദാഹരണം നോക്കാം.അമ്മ തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുമ്പോഴെല്ലാം നവീൻ അമ്മയെ നുള്ളും , അവൻ അമ്മയെ നുള്ളുമ്പോൾ 'അമ്മ നവീന്റെ നേരെ തിരിഞ്ഞു, "എനിക്ക് വേദനിക്കുന്നു,ഇങ്ങനെ ചെയ്യരുത്" എന്നും പറഞ്ഞുകൊണ്ടിരിക്കും. ബിഹേവിയർ അസ്സെസ്സ്മെന്റ്യിലൂടെ നവീൻ ഇത് അമ്മയിൽ നിന്നും അറ്റെൻഷൻ കിട്ടാനായി ചെയ്യുന്നതാണെന്ന് മനസ്സിലാക്കി. ഇതിനെ അടിസ്ഥാനമാക്കി ഒരു പ്ലാൻ തയ്യാറാക്കുമ്പോൾ ഈ മൂന്നു അപ്പ്രോച്ച്ചുകൾ എങ്ങനെ സ്വീകരിക്കാം

എന്ന് നോക്കാം. 1 ) അമ്മ സഹോദരിയെ കെട്ടിപിടിക്കുന്നതിനു മുൻപ് നവീനെ കെട്ടിപിടിക്കുക. അവനു അറ്റെൻഷൻ കൊടുക്കുക. അപ്പോൾ അവൻ അമ്മ സഹോദരിയെ കെട്ടിപിടിക്കുമ്പോൾ നുള്ളാൻ ഉള്ള സാധ്യത കുറവായിരിക്കും. 2 )എന്ത് കമ്മ്യൂണിക്കേഷൻ ആണോ അവൻ നുള്ളലിലൂടെ നേടുന്നത് അതിനു പകര൦ ശരിയായ വാക്കുകൾ പഠിപ്പിച്ചു കൊടുക്കുക. "എന്നെ കെട്ടിപ്പിടിക്കൂ " എന്ന് അവനെ പഠിപ്പിച്ചുകൊണ്ട് ഈ പെരുമാറ്റം ഉചിതമായി പരിവർത്തനം ചെയ്യാം. , 3 )അമ്മയെ നുളളുമ്പോൾ അമ്മ അവനെ നോക്കുന്നതും, ശകാരിക്കുന്നതും ആണ് അവന്റെ നേട്ടങ്ങൾ എന്നാൽ ഈ സമയം അമ്മ , അവനെ തിരിഞ്ഞുനോക്കാതെ ഒന്നും പറയാതിരിക്കുകയാണെങ്കിൽ നവീന് ഈ വഴി ശ്രദ്ധ കിട്ടാതിരിക്കും. ആളുകൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ തെറ്റുകൾ വരുത്തുമ്പോൾ പലപ്പോഴും നമ്മൾ അമിതമായി ശ്രദ്ധിയ്ക്കാറുണ്ട്. സ്ഥിരമായ ആശയവിനിമയം ഇല്ലാത്ത ഒരു വൈകല്യമുള്ള ഒരു വ്യക്തി ശ്രദ്ധ നേടാനുള്ള മികച്ച അവസരമായി അത് ഉപയോഗിക്കുന്നു. ഈ ഉദാഹരണംഒരു വലിയ മാഞഞുമലയുടെ കുഞ്ഞു ഭാഗം മാത്രമാണ്. ബിഹേവിയർ ഇൻറർവെൻഷൻ പ്ലാനുകളിൽ ഈ ഓരോ വിഭാഗത്തിലും നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു, കൂടാതെ ഇന്റെർവെൻഷനുകൾ നടപ്പിലാക്കുന്നതിൽ മാതാപിതാക്കൾ, സഹോദരങ്ങൾ,റീഹാബിലിറ്റേഷൻ ടീമിലെ മറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെ പ്രോഗ്രാമിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ അംഗങ്ങൾക്കും പരിശീലനം നൽകേണ്ടതുണ്ട്. ആഴ്ചകളോളം ഒരു പ്ലാൻ സ്ഥിരമായി നടപ്പിലാക്കുമ്പോഴായിരിക്കും ഒരു വ്യക്തിയുടെ പുരോഗതി കാണുക. ബിഹേവിയർ തെറാപ്പിസ്റ്റുകൾ പുരോഗതി വിലയിരുത്തുന്നതിന് മുമ്പും ഇന്റെർവെൻഷൻ സമയത്തും ഈ സ്വഭാവങ്ങളുടെ ഡാറ്റ ശേഖരിക്കുന്നു. ഒരു വ്യക്തിക്ക് ന്യൂറോടിപ്പിക്കൽ വ്യക്തികളിൽ നിന്ന് നിരവധി വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം, കൂടാതെ പലതും പ്രോബ്ലം ബിഹേവിയറുകളാകം ,എന്നാൽ വ്യക്തിയുടെ അടിസ്ഥാന പരമായ ജീവിതത്തിന് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്ന ബിഹേവിയറുകളെ ആദ്യം പരിഗണിക്കേണ്ടതുണ്ട്. പ്രോബ്ലം ബിഹേവിയറുകൾ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഇന്റെർവെൻഷനുകൾ. അതിനാൽ, ഒരു പെരുമാറ്റം ആരെയും ശാരീരികമായി ഉപദ്രവിക്കുന്നില്ലെങ്കിൽ, ആരുടെയും പ്രവർത്തനപരമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നില്ലെങ്കിൽ, അയാൾക്ക് അല്ലെങ്കിൽ അവൾക്ക് എന്തെങ്കിലും അറിയാത്തത് കൊണ്ടാണെങ്കിൽ അതോരു പ്രോബ്ലം ബിഹേവിയ൪ ആണോ? ഞാൻ മറ്റൊരു ഉദാഹരണത്തിലേക്ക് വരാം നാൻസി ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള ഒരു പെൺകുട്ടിയാണ്. അവൾക്ക് പാട്ടുകൾ പാടാൻ ഇഷ്ടമാണ്, പക്ഷേ അവൾക്ക് ആൾക്കൂട്ടത്തെ ഭയമാണ്. ഒരു ബര്ത്ഡേ പാർട്ടിയിൽ അവളുടെ കുടുംബ സുഹൃത്ത് നാൻസിയെ ഒരു പാട്ട് പാടാൻ ക്ഷണിച്ചപ്പോൾ അവൾ ഒരു പാട്ട് പാടാൻ തുടങ്ങി, പക്ഷേ അവളുടെ ശരീരം വിറച്ചുകൊണ്ടിരുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ , അവളുടെ ശരീരം വിറയ്ക്കുന്നത് ഒരു പ്രശ്ന സ്വഭാവമാണോ? നാൻസി അവരുടെ പാർട്ടിയിൽ ആരോടും സംസാരിച്ചില്ല, പക്ഷേ അവൾ ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നു. നിങ്ങൾ നാൻസിയുടെ അമ്മയാണെങ്കിൽ, നിങ്ങൾക്ക് എന്ത് തോന്നുന്നു? ഇത് പ്രശ്നമാണോ അല്ലയോ?


ഇന്ന് ഞാൻ അടിസ്ഥനപരമായ അഥവാ ഫങ്ഷണൽ ലേണിംഗിനെക്കുറിച്ച് പലതവണ പരാമർശിച്ചു. എന്താണ് ഫങ്ഷണൽ ലേണിംഗ് എന്നും അല്ലാത്തത് എന്താണെന്നും അടുത്ത അധ്യായത്തിൽ ചർച്ച ചെയ്യാം.



 
 
 

Commenti


bottom of page