
Our Team
Dedication. Expertise. Passion.
അഷിത അരവിന്ദ്, MSc, MBA, QBA
സ്ഥാപക, ക്വാളി ഫൈഡ് ബിഹേവിയർ അനലിസ്റ്റ്

ഞാൻ ഒരു അന്താരാഷ്ട്ര സർട്ടിഫൈഡ് ആയിട്ടുള്ള ബിഹേവിയർ അനലിസ്റ്റാണ്, അപ്ലൈഡ് ബിഹേവിയർ അനാലിസിസ് അതായതു ABA മേഖലയിൽ 7 വർഷത്തെ പ്രവർത്തി പരിചയമുണ്ട്. എനിക്ക് അപ്ലൈഡ് സൈക്കോളജിയിലും മാർക്കറ്റിംഗ് മാനേജ്മെന്റിലും ബിരുദാനന്തര ബിരുദമുണ്ട്. ABA യെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനുമായി ബിരുദാനന്തര ബിരുദത്തിനു തുല്യമായ സർട്ടിഫിക്കേഷനുകൾ നേടി.
അപ്ലൈഡ് സൈക്കോളജിയും കോൺസുമെർ സൈക്കോളജിയിൽ ഗവേഷണവും ആയിരുന്നു എന്റെ താല്പര്യങ്ങൾ. എന്നാൽ അത് ABA ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിതത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് മനസ്സിലാക്കുന്നത് വരെ മാത്രമായിരുന്നു. ABA സെന്ററിൽ ഡയറക്ട് ഇൻസ്ട്രക്ടറായി ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് ABA എന്ന ശാസ്ത്രത്തിന്റെ വ്യാപ്തിയും കരുത്തും ഞാൻ മനസ്സിലാക്കിയത്. ഈ ശാസ്ത്രം എന്റെ വിദ്യാർത്ഥികളിൽ ഭാഷ , കഴിവുകൾ, ഉചിതമായ പെരുമാറ്റം എന്നിവ അദ്‌ഭുദകരമായി മാറ്റിയത് എന്നെ ABA-യിൽ തുടരാൻ എന്നെ പ്രചോദിപ്പിച്ചു.
ക്ലിനിക്കുകൾ, മോണ്ടിസോറി, ക്ലാസ്‌റൂമുകൾ എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളിൽ ഞാൻ ഡയറക്റ്റ് ഇൻസ്ട്രക്ടർ ,ടീം ലീഡർ, സൂപ്പർവൈസർ എന്നീ വ്യത്യസ്ത നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫങ്ഷണൽ ലാംഗ്വേജ് ഡെവലപ്‌മെന്റ്, ബിഹേവിയർ മാനേജ്‌മെന്റ്, അക്കാദമിക് ട്രെയിനിംഗ്, ലൈഫ് സ്‌കിൽസ് ഡെവലപ്‌മെന്റ് എന്നിവയാണ് എന്റെ ഇപ്പോഴത്തെ താൽപ്പര്യ മേഖലകൾ.
