ബിഹേവിയർ തെറാപ്പി അല്ലെങ്കിൽ ABA തെറാപ്പി തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതു ഒന്നുതന്നെയാണോ? ബിഹേവിയർ തെറാപ്പിയും ABA തെറാപ്പിയും ആരാണ് ചെയ്യുന്നത്? നിങ്ങളുടെ കുട്ടിക്ക് ഇതിൽ ആരുടെ സഹായം ആണ് വേണ്ടതu?
എപ്പോഴെങ്കിലും നിങ്ങളെ ഒരു ABA തെറാപ്പിക്ക് റഫർ ചെയ്തിട്ട് , നിങ്ങൾ ബിഹേവിയർ തെറാപ്പിyil ethicherukayo തിരിച്ചോ ഉണ്ടായിട്ടുണ്ടോ? ഇവ സമാനമായ തെറാപ്പി ആണോ അല്ലയോ എന്ന് സംശയിച്ചിട്ടുണ്ടോ?
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകളും സൈക്കോളജിയുടെ പല അപ്പ്രോച്ച്ചിൽ കൂടെ അവരുടെ തെറാപ്പി നൽകുന്നു , അത്തരം അപ്പ്രോയ്ച്ചുകളിൽ ഒന്നാണ് ബിഹേവിയർ തെറാപ്പി.ബിഹേവിയർ തെറാപ്പിയിൽ നിരവധി തെറാപ്പികൾ ഉൾപ്പെടുന്നു, അതിലൊന്നാണ് ABA തെറാപ്പി. ആഗോളമായി ഓട്ടിസവും മറ്റ് ടെവേലോപ്മെന്റൽ ഡിലെകൾക്കും പേര് കേട്ടിട്ടുള്ള ഒരു തെറാപ്പി ആണ് ABA തെറാപ്പി . അതെ സമയം ABA തെറാപ്പിസ്റ്റുകൾ ABA യിൽ സ്പെഷ്യലിസ്റ് ചെയ്തിട്ടുള്ളവരാണ്. അപ്ലൈഡ് ബിഹേവിയർ അനാലിസിസ് (ABA) തെറാപ്പി എന്നാൽ ഗവേഷണ അടിസ്ഥാനമാക്കിയുള്ള ബിഹേവിയർ ടെക്‌നിക്‌കളുടെ അടിസ്ഥാനത്തിൽ കൊടുക്കുന്ന തെറാപിയാണ്.
ഡോക്ടർമാരോ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളോ സ്പീച്ച് തെറാപ്പിസ്റ്റുകളോ അല്ലെങ്കിൽ റെമഡിയൽ ടീമിലെ മറ്റ് അംഗങ്ങളോ പലപ്പോഴും ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും പ്രോബ്ലം ബിഹേവിയർ മാനേജ്മെന്റിന് ABA അല്ലെങ്കിൽ ബിഹേവിയർ തെറാപ്പി നിർദ്ദേശിക്കാറുണ്ട്. ഈ സമയത്തായിരിക്കും ബിഹേവിയർ തെറാപ്പിയെക്കുറിച്ചോ ABA തെറാപ്പിയെക്കുറിച്ചോ മിക്ക ആളുകളും കേട്ടിട്ടുണ്ടാകുക. മുൻപ് പറഞ്ഞത് പോലെ ഈ സമയത്തു നിങ്ങളുടെ അന്വേഷണം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് അല്ലെങ്കിൽ ഒരു ABA തെറാപ്പിസ്റ്റിലേക്കു എത്തി ചേർന്നിട്ടുണ്ടാകും. അപ്പോഴായിരിക്കും നിങ്ങൾ ABA തെറാപ്പി ബിഹേവിയർ തെറാപ്പി എന്നിവ ഒരേപോലെയാണോ അതോ വ്യത്യസ്തമാണോ എന്ന് ചിന്തിച്ചിട്ടുണ്ടാവുക.
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ മനഃശാസ്ത്രത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങൾ ഉപയോഗിച്ച് എല്ലാ പ്രായക്കാർക്കും ഏതു മാനസിക അവസ്ഥയുമുള്ളവരുമായി പ്രവൃത്തിക്കുന്നു. ഈ സൈക്കോളജിസ്റ്റുകളുടെ പ്രാഥമിക ഉത്തരവാദിത്തം മാനസികാരോഗ്യ പ്രശ്നങ്ങളുടെയും മറ്റ് മാനസിക വൈകല്യങ്ങളുടെയും രോഗനിർണയവും ചികിത്സയുമാണ്. അത് പോലെ മനഃശാസ്ത്രത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങൾ ഉപയോഗിച്ച് മാനസിക വൈകല്യമുള്ളവരുമായോ വിട്ടുമാറാത്ത ആരോഗ്യസ്ഥിതികലിലുള്ളവരുമായി പ്രവർത്തിക്കുന്നവരാണ് റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ രണ്ട് പ്രൊഫഷനുകളും മനഃശാസ്ത്രത്തിന്റെ എല്ലാ അപ്പ്രോച്ച്‌കളും ഉപയോഗിച്ച് പ്രവർത്തിക്കുന്നവരാണ്. മനഃശാസ്ത്രത്തിനു വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്, സൈക്കോ അനാലിസിസ്, ഹ്യൂമനിസ്റ്റിക് സൈക്കോളജി, കോഗ്നിറ്റീവ് സൈക്കോളജി എന്നിങ്ങനെ. അവയിലൊന്ന് പെരുമാറ്റവാദo അഥവാ ബിഹേവിയറിസം. ബിഹേവിയർ തെറാപ്പി മനഃശാസ്ത്രത്തിന്റെ ബിഹേവിയറൽ സ്കൂളിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.
ഒരു ABA തെറാപ്പിസ്റ്റ് പൂർണ്ണമായും ബിഹേവിയർ അനാലിസിസ് അല്ലെങ്കിൽ ബിഹേവിയറൽ സൈക്കോളജി സ്കൂൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്രമായി ബിഹേവിയർ അനാലിസിസ് മനഃശാസ്ത്രത്തിന്റെ ഒരു ഭാഗമല്ല, മറിച്ച് ഒരു പ്രത്യേക ശാസ്ത്ര ശാഖയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇത് ഇന്ത്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ്. അതിനാൽ ഈ ഫീൽഡിന്റെ ഐഡന്റിറ്റി ജനറൽ സൈക്കോളജിയിൽ പലപ്പോഴും മറഞ്ഞു പോകുന്നു.
ഒരു കുട്ടിയെ ഒരു ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിലേക്കോ ABA തെറാപ്പിസ്റ്റിലേക്കോ ബിഹേവിയർ തെറാപ്പിക്ക് റഫർ ചെയ്യുമ്പോൾ അവരെല്ലാം തന്നെ ഗവേഷണ അടിസ്ഥാനത്തിലുള്ള ഇന്റെർവെൻഷനുകളിലൂടെ പ്രവർത്തിക്കുന്നു . അതിനാൽ ബിഹേവിയർ തെറാപ്പി ഈ പ്രൊഫെഷനലുകൾ ചെയ്യുന്നു എന്ന് പറയാം എന്നിരുന്നാലും, സ്പെഷ്യലൈസേഷന്റെ അടിസ്ഥാനത്തിൽ സ്ട്രാറ്റജികളും ടെക്‌നിക്കുകളും വ്യത്യാസപ്പെടാം.
അനുചിതമായ സ്വഭാവങ്ങൾ അഥവാ പ്രോബ്ലം ബിഹേവിയർകൾ കുറയ്ക്കുകയും ഉചിതമായ സ്വഭാവങ്ങൾ കൂട്ടുകയും ചെയ്തു വ്യക്തികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിൽ ബിഹേവിയർ ഇന്റെർവെൻഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചില പ്രശ്ന സ്വഭാവങ്ങൾ പലപ്പോഴും ഉചിതമായസ്വഭാവങ്ങൾ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത് . പ്രോബ്ലം ബിഹേവിയർകൾ എന്തൊക്കെയാണ്? എബിഎ/ബിഹേവിയർ തെറാപ്പി ഉപയോഗിച്ച് നമുക്ക് എല്ലാ അനുചിതമായ പെരുമാറ്റവും നിർത്താനാകുമോ? എന്തായാലും , അത് നമുക്ക് അടുത്ത ചർച്ചയ്ക്കായി മാറ്റിവയ്‌ക്കാം.
ഇന്നത്തെ വിഷയത്തിലേക്ക് തിരിച്ചുവരാം , ബിഹേവിയർ തെറാപ്പി അല്ലെങ്കിൽ ABA തെറാപ്പി ഒന്നുതന്നെയാണോ? ചുരുക്കത്തിൽ, ക്ലിനിക്കൽ, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകൾ മനഃശാസ്ത്രത്തിൽ നിന്നുള്ള വ്യത്യസ്ത സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, അവയിലൊന്ന് ആണ് ബിഹേവിയർ തെറാപ്പി, അതേസമയം ABA തെറാപ്പി പൂർണ്ണമായും ബിഹേവിയറൽ തെറാപ്പി അല്ലെങ്കിൽ ബിഹേവിയർ അനാലിസിസ് എന്ന ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ബിഹേവിയറൽ തെറാപ്പിയിലോ ABA തെറാപ്പിയിലോ നിങ്ങളുടെ വ്യക്തിപരമായ അനുഭവം എന്തായിരുന്നു? അവ വ്യത്യസ്തമോ സമാനമോ ആണെന്ന് നിങ്ങൾ കണ്ടെത്തിയോ, നിങ്ങളുടെ കുട്ടിയുടെ ബിഹേവിയർ തെറാപ്പിക്ക് ഏതു പ്രൊഫഷണലിനെയാണ് നിങ്ങൾ കണ്ടെത്തിയത്? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

Comments